Hivision Channel

ജില്ലാ ആശുപത്രി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആറ് മാസത്തിനകം പൂര്‍ത്തിയാക്കും; പി പി ദിവ്യ

ജില്ലാ ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. റോട്ടറി ക്ലബ് ജില്ലാ ആശുപത്രിക്ക് വീല്‍ചെയര്‍ നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ 98 ശതമാനം പണിയും പൂര്‍ത്തിയായി. ശേഷിച്ചത് ആറ് മാസത്തിനുള്ളില്‍ തീര്‍ക്കും. രോഗികളുടെ ആവശ്യം മാനിച്ച് ഉദ്ഘാടനത്തിന് മുന്നേ കെട്ടിടത്തിന്റെ രണ്ട് നിലകളിലേക്ക് രോഗികളെ മാറ്റിയിരുന്നു. പ്രസവം, ശസ്ത്രക്രിയ, കാത്ത്‌ലാബ് തുടങ്ങിയവയില്‍ വളരെ മികച്ച സേവനമാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. ജില്ലാ ആശുപത്രിക്ക് റോട്ടറി ക്ലബ് 10 വീല്‍ചെയറുകളാണ് കൈമാറിയത്. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവന്‍ വീല്‍ചെയറുകള്‍ ഏറ്റുവാങ്ങി.
റോട്ടറി ക്ലബ് പ്രസിഡണ്ട് ഡോ. കെ കെ രാമചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ വിശിഷ്ടാതിഥിയായി. റോട്ടറി ക്ലബ് എക്‌സിക്യൂട്ടിവ് സെക്രട്ടറി എ വി സന്തോഷ് സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *