
പേരാവൂര്‍: രാജ്യസഭ അംഗം പി.സന്തോഷ് കുമാര്‍ എം.പി പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് പുതുശേരി വാര്‍ഡില്‍ സന്ദര്‍ശനം നടത്തി. നമ്പിയോട് വായനശാലയില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷണന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.വി.ശരത്ത്, ശശീന്ദ്രന്‍ മാസ്റ്റര്‍, കെ.വി രജീഷ്, ആശവര്‍ക്കര്‍ എം.ഷീബ തുടങ്ങിയവര്‍ സംബന്ധിച്ചു.വാര്‍ഡിലെ വിവിധ ആവശ്യങ്ങള്‍ക്ക് ഉടന്‍ പരിഹാര ഉണ്ടാവുമെന്നും സന്തോഷ് കുമാര്‍ അറിയിച്ചു.














