
പേരാവൂര്‍: ഐ.സി.ഡി.എസിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പേരാവൂര്‍ ഡിജിറ്റല്‍ ലൈബ്രറി ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ റെജീന സിറാജ്, കെ.വി ബാബു, റീന മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.














