Hivision Channel

വീഡിയോ സ്ട്രിംഗര്‍ പാനല്‍;ഡിസംബര്‍ അഞ്ച് വരെ അപേക്ഷിക്കാം

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാറടിസ്ഥാനത്തിലുള്ള വീഡിയോ സ്ട്രിംഗര്‍ പാനലിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി ഡിസംബര്‍ അഞ്ച് വരെ നീട്ടി. യോഗ്യത: ദൃശ്യമാധ്യമരംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രീഡിഗ്രി/പ്ലസ് ടു അഭിലഷണീയം.
ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയ്സ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പിആര്‍ഡിയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താമാധ്യമത്തില്‍ വീഡിയോഗ്രഫി, എഡിറ്റിംഗ് എന്നിവയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന.
കണ്ണൂര്‍ ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. സ്വന്തമായി ഫുള്‍ എച്ച്ഡി കാമറയും നൂതനമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. ഡ്രൈവിംഗ് ലൈസന്‍സ് വേണം. താല്‍പര്യമുള്ളവര്‍ വിശദമായ അപേക്ഷ, ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍ പി ഒ, കണ്ണൂര്‍, 670002 എന്ന വിലാസത്തിലോ kannurdio@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ സമര്‍പ്പിക്കണം.
അപേക്ഷയില്‍ പേര്, വിലാസം, ഇ മെയില്‍, ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ എന്നിവയോടൊപ്പം, വീഡിയോ ക്യാമറ, ലാപ്ടോപ് കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ഉപയോഗിക്കുന്ന എഡിറ്റിംഗ് സോഫ്റ്റ് വെയര്‍, വീഡിയോ ട്രാന്‍സ്മിഷനുള്ള സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും ഉല്‍പ്പെടുത്തണം. തെറ്റായതോ അപൂര്‍ണമോ ആയ വിവരങ്ങള്‍ രേഖപ്പെടുത്തിയ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അഭിരുചി പരീക്ഷ, അഭിമുഖം, ഉപകരണങ്ങളുടെ പരിശോധന, ടെസ്റ്റ് കവറേജ് എന്നിവയുടെ അടിസ്ഥാനത്തിലാണ് പാനലിലേക്ക് വീഡിയോഗ്രാഫര്‍മാരെ കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡിലുണ്ട്. ഫോണ്‍: 04972 700231.

Leave a Comment

Your email address will not be published. Required fields are marked *