Hivision Channel

ആധാരം എഴുത്ത് അസോസിയേഷന്‍ പേരാവൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി

പേരാവൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ആധാരം എഴുത്ത് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ നടത്തുന്ന പണിമുടക്ക് ധര്‍ണയുടെ ഭാഗമായി പേരാവൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ നടത്തിയ സമരം പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് സി.എച്ച് ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ. സജീവന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ജോ.സെക്രട്ടറി ഗിരീഷ്, കെ.ഷീബ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *