Hivision Channel

ഫാദര്‍ എ.അടപ്പൂര്‍ അന്തരിച്ചു

പ്രമുഖ ദാര്‍ശനികനും എഴുത്തുകാരനും ഈശോ സംഭാംഗവുമായ ഫാദര്‍ എ.അടപ്പൂര്‍ അന്തരിച്ചു. 98 വയസായിരുന്നു. കോഴിക്കോട് ക്രൈസ്റ്റ് ഹാളില്‍ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം.നിരവധി ആദ്ധ്യാത്മിക ലേഖനങ്ങളും പുസ്തകവും ഫാദര്‍ എ.അടപ്പൂര്‍ എഴുതിയിട്ടുണ്ട്.ആരക്കുഴയാണ് സ്വദേശം. അവരാച്ചന്‍ എന്ന ഫാദര്‍ അടപ്പൂര്‍ അമേരിക്കയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടി.1944 ലാണ് ഈശോ സഭയില്‍ അദ്ദേഹം ചേര്‍ന്നത്.1959 മാര്‍ച്ച് 19 നാണ് ഫാദര്‍ എബ്രഹാം അടപ്പൂരായി പൗരോഹിത്യാഭിഷേകം സ്വീകരിച്ചത്.സാമൂഹിക വിഷയങ്ങളില്‍ നിരന്തം ഇടപെട്ട അദ്ദേഹം ഏവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. ഭൗതിക ശരീരം കോഴിക്കോട് ക്രൈസ്റ്റ്ഹാളില്‍ പൊതുദര്‍ശനത്തിനായി വെച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ പത്തരക്ക് ക്രൈസ്റ്റ്ഹാളിന് സമീപത്തെ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിലാണ് സംസ്‌കാരം.

Leave a Comment

Your email address will not be published. Required fields are marked *