
പേരാവൂര്‍: ആധാരം എഴുത്ത് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും ധര്‍ണ്ണയും നടത്തുന്നതിന്റെ ഭാഗമായി പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ പണിമുടക്കും ധര്‍ണ്ണയും സംഘടിപ്പിച്ചു. സുലോചനയുടെ അധ്യക്ഷതയില്‍ കര്‍ഷകസംഘം സംസ്ഥാന നേതാവ് അഡ്വ. കെ.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. സന്തോഷ്, പി.വി രാഘവന്‍, മിനി തുടങ്ങിയവര്‍ സംസാരിച്ചു.














