Hivision Channel

ശമ്പള വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ പണിമുടക്കിലേക്ക്

സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ പണിമുടക്കിലേക്ക്. ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് സമരം. 2017 ലാണ് അവസാനമായി നഴ്‌സുമാരുടെ ശമ്പള വര്‍ധന നടത്തിയത്. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ ശമ്പള വര്‍ധന നടപ്പാക്കണമെന്നാണ് നിയമം. നിലവില്‍ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് നഴ്‌സുമാര്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്.

നാളെ ഒ.പി ബഹിഷ്‌കരിച്ചുകൊണ്ടാണ് സമരം. 13 ജില്ലകളിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രതിദിന വേതനം 1500 രൂപയാക്കുക എന്നതാണ് നഴ്‌സുമാരുടെ പ്രധാന ആവശ്യം. അത്യാഹിത വിഭാഗത്തെ സമരത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്

Leave a Comment

Your email address will not be published. Required fields are marked *