
പേരാവൂര്‍:യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേമ്പര്‍ പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന പേരാവൂര്‍ വ്യാപാരോത്സവം സമ്മാന കൂപ്പണ്‍ പ്രതിവാര നറുക്കെടുപ്പ് പേരാവൂരില്‍ വച്ച് നടന്നു. യൂണിറ്റ് പ്രസിഡണ്ട് കെ എം ബഷീറിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യുഎംസി ജില്ലാ സെക്രട്ടറി ഷിനോജ് നരിതൂക്കില്‍, ബേബി പാറക്കല്‍, വി കെ വിനേഷ്, ഒ ജെ ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു. വ്യാപാര ഉത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പാചക മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൂപ്പണ്‍ നറുക്കെടുപ്പില്‍ പേരാവൂര്‍ സ്വദേശി അജ്മലിന് സ്വര്‍ണനാണയം ലഭിച്ചു. ബമ്പര്‍ നറുക്കെടുപ്പ് മെയ് 1 ന് നടക്കും.














