
ഇന്ന് ദേശീയ കരസേനാ ദിനം. സൈനികരുടെ പോരാട്ടവീര്യത്തേയും ത്യാഗത്തേയും ഓര്‍മപ്പെടുത്തുന്ന ദിനം കൂടിയാണ് ഇന്ന്. ഇതോടനുബന്ധിച്ച് കരസേനാ ആസ്ഥാനങ്ങളില്‍ വിപുലമായ ആഘോഷപരിപാടികള്‍ നടക്കും. ബെംഗലുരുവിലെ മനേക് ഷാ പരേഡ് ഗ്രൗണ്ടിലാണ് ഇത്തവണത്തെ സൈനിക പരേഡ്.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറല്‍ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓര്‍മയ്ക്കായാണ് ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ അവസാന ബ്രിട്ടീഷ് കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറല്‍ ഫ്രാന്‍സിസ് ബുച്ചറില്‍ നിന്നാണ് കരിയപ്പ സൈനിക തലവനായി സ്ഥാനം ഏറ്റെടുത്തത്. 1949 ജനുവരി 15 നാണ് കരിയപ്പ സൈനിക തലവനായി ചുമതലയേറ്റത്. ഫീല്‍ഡ് മാര്‍ഷല്‍ ഓഫ് ഇന്ത്യ എന്ന പദവി ലഭിച്ച രണ്ട് പേരില്‍ ഒരാളാണ് ജനറല്‍ കരിയപ്പ.ദേശീയ കരസേന ദിനത്തോടനുബന്ധിച്ച് വിവിധ കരസേനാ ആസ്ഥാനങ്ങളില്‍ സൈനിക പരേഡുകള്‍ സംഘടിപ്പിക്കും.ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയിലാണ് രാജ്യം സൈന്യത്തിന് ആദരമര്‍പ്പിക്കുന്നത്. ധീരതക്കുള്ള അവാര്‍ഡുകളും സേനാ മെഡലുകളും ഈ ദിവസം സമ്മാനിക്കും.














