Hivision Channel

രാജ്യസുരക്ഷയില്‍ ഇന്ത്യന്‍ കരസേനയുടെ സംഭാവനകള്‍ സമാനതകളില്ലാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യസുരക്ഷയില്‍ ഇന്ത്യന്‍ കരസേനയുടെ സംഭാവനകള്‍ സമാനതകളില്ലാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ കരുത്തുറ്റ സേനബലം ഓരോ ഇന്ത്യക്കാരനും അഭിമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി കരസേനാ ദിനം, സൈന്യം ഇന്ന് ദില്ലിക്ക് പുറത്താണ് ആഘോഷിച്ചത്. ബംഗളുരു മദ്രാസ് എഞ്ചിനീയേഴ്‌സ് ഗ്രൂപ്പിന്റെ പരേഡ് ഗ്രൗണ്ടില്‍ കരസേനയുടെ വിവിധ റെജിമെന്റുകള്‍ അണിനിരന്ന ഗംഭീരപ്രകടനങ്ങള്‍ അരങ്ങേറി. 1949-ല്‍ ബ്രിട്ടീഷ് കമാന്‍ഡര്‍ ജനറല്‍ സര്‍ ഫ്രാന്‍സിസ് റോബര്‍ട്ട് റോയ് ബുച്ചറില്‍ നിന്ന് ഫീല്‍ഡ് മാര്‍ഷല്‍ കെ എം കരിയപ്പ ചുമതല ഏറ്റെടുത്ത ദിനമാണ് കരസേനാ ദിനമായി ആഘോഷിക്കുന്നത്. 1949 മുതല്‍ രാജ്യതലസ്ഥാനത്താണ് കരസേനാഘോഷങ്ങള്‍ നടന്നിട്ടുള്ളത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിലാണ് കരസേന ആ ചരിത്രം മാറ്റിയെഴുതിയത്. ചരിത്രത്തിലാദ്യമായി ദില്ലിക്ക് പുറത്ത് നടന്ന കരസേനാദിനാഘോഷം സൈന്യത്തിന്റെ ഗംഭീരപ്രകടനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. അശ്വാരൂഡസേനയുള്‍പ്പടെ എട്ട് സേനാ വിഭാഗങ്ങള്‍ പരേഡില്‍ അണിനിരന്നു. അഞ്ച് റെജിമെന്റുകളുടെ മിലിട്ടറി ബാന്‍ഡ് പരേഡില്‍ അരങ്ങേറി.

Leave a Comment

Your email address will not be published. Required fields are marked *