Hivision Channel

സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴിലെ സ്‌പോര്‍ട്‌സ് അക്കാദമികളിലേക്കുള്ള മേഖലാതല സെലക്ഷന്‍ ട്രയല്‍സ് 18നും 19നും കണ്ണൂരില്‍

കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള വിവിധ സ്‌പോര്‍ട്‌സ് അക്കാദമികളിലേക്ക് കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ കായികതാരങ്ങള്‍ക്കായുള്ള മേഖലാതല സെലക്ഷന്‍ ഈമാസം 18, 19 തീയതികളില്‍ കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും.ബാസ്‌കറ്റ്‌ബോള്‍, ഫുട്‌ബോള്‍, വോളിബോള്‍, അത്‌ലറ്റിക്‌സ്, ബോക്‌സിങ്, തുടങ്ങി 22 വിഭാങ്ങളിലേക്കാണ് സെലക്ഷന്‍. 2023-24 അധ്യയനവര്‍ഷത്തെ ഏഴ്, എട്ട്, പ്ലസ് വണ്‍ ക്ലാസുകളിലേക്ക് ജനുവരി 18നും അണ്ടര്‍ 14 വനിത ഫുട്‌ബോള്‍, ഡിഗ്രി ഒന്നാം വര്‍ഷത്തേക്കുള്ള കായിക താരങ്ങളുടെ സെലക്ഷന്‍ 19നും നടക്കും.

ബാസ്‌കറ്റ്‌ബോള്‍, ഫുട്‌ബോള്‍, വോളിബോള്‍, അത്‌ലറ്റിക്‌സ്, നീന്തല്‍, ബോക്‌സിങ്, ജൂഡോ, ഫെന്‍സിങ്, ആര്‍ച്ചറി, റസ്‌ലിങ്, തെയ്ക്‌വോണ്‍ഡോ, സൈക്ലിങ്, നെറ്റ്ബാള്‍, കബഡി, ഖോഖോ, കനോയി കയാക്കിങ്, റോവിങ്, ഹോക്കി, ഹാന്‍ഡ് ബാള്‍, സോഫ്റ്റ് ബാള്‍ , വെയ്റ്റ് ലിഫ്റ്റിംഗ് എന്നീ ഇനങ്ങളിലേക്കാണ് സെലക്ഷന്‍ നടക്കുക.

സെലക്ഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കായികതാരങ്ങള്‍ ജനുവരി 18ന് രാവിലെ എട്ടിന് സ്‌പോര്‍ട്‌സ് കിറ്റ്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഏത് ക്ലാസില്‍ പഠിക്കുന്നുവെന്ന് പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, കായികരംഗത്ത് പ്രാവീണ്യം നേടിയ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ ഹാജരാകണം. ഇതിന് മുന്‍പ് www.sportscouncil.kerala.gov.in എന്ന വെബ്‌സൈറ്റല്‍ പേര് രജിസ്റ്റര്‍ ചെയ്യുകയും വേണം. കൂടുതല്‍ വിവരങ്ങള്‍ക്ക്. 0497 2700485 നമ്പറില്‍ വിളിക്കുക.

Leave a Comment

Your email address will not be published. Required fields are marked *