സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാര മേഖലയ്ക്ക് മുന്‍ഗണന.വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയ ആപ്പ് കൊണ്ടുവരുമെന്ന് ധനമന്ത്രി. ആപ്പില്‍ വിനോദ സഞ്ചാര വിവരങ്ങള്‍ ഏകികരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.ഒരു ജില്ല ഒരു ഉല്‍പ്പന്നം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതിയുമായി ധനമന്ത്രി. സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലോ പ്രധാന ടൂറിസം കേന്ദ്രങ്ങളിലോ ഓഫീസ് സ്ഥാപിക്കും. മറ്റു സംസ്ഥാനങ്ങളുടെ ഉല്‍പ്പന്നങ്ങളും എത്തിക്കാം. പ്രാദേശിക ടൂറിസം വികസനത്തിനായി ‘ ദേഖോ അപ്നാ ദേശ് ‘ തുടരും.
അടുത്ത മൂന്ന് വര്‍ഷത്തിനകം ഒരു കോടി കര്‍ഷകര്‍ക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങള്‍ നല്‍കും, പതിനായിരം ബയോ ഇന്‍പുട് റിസോഴ്‌സ് സെന്ററുകള്‍ രാജ്യത്താകെ തുടങ്ങും.ചെറുകിട ഇടത്തരം വ്യവസായ സംരഭങ്ങള്‍ക്ക് 900 കോടി. ചെറുകിട സ്ഥാപനങ്ങള്‍ക്ക് വായ്പ പലിശ ഒരു ശതമാനമായി കുറക്കും.
വനിതകള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമായി മഹിള സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്. രണ്ട് ലക്ഷം രൂപയുടെ നിക്ഷേപം നടത്താം. 2 വര്‍ഷത്തേക്ക് 7.5% പലിശ. വരള്‍ച്ചാ ബാധിത പ്രദേശത്ത് അപ്പര്‍ ഭദ്ര പദ്ധതിയുടെ ഭാഗമായി 5300 കോടി രൂപയുടെ സഹായം. കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനും കുടിവെള്ളം ഉറപ്പുവരുത്താനുമാണ് പദ്ധതി.
ഇ കോര്‍ട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി അനുവദിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. പാന്‍ കാര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡ് ആയി അംഗീകരിക്കും. കെ വൈ സി ലളിത വത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷന്‍ വികസനത്തിനായി 100 ലാബുകള്‍ സ്ഥാപിക്കും. ചെറുകിട സൂക്ഷ്മ സ്ഥാപനങ്ങള്‍ക്കും, ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും രേഖകള്‍ സൂക്ഷിക്കാനും കൈമാറാനും ഡിജി ലോക്കറില്‍ സൗകര്യമൊരുക്കും.
ഇന്ത്യന്‍ റെയില്‍വെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി. 2013- 14 കാലത്തേക്കാള്‍ 9 ഇരട്ടി കൂടുതലാണിത്. എക്കാലത്തെയും ഉയര്‍ന്ന വിഹിതമാണെന്നും ബജറ്റ് പ്രസംഗത്തില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു.
തീരമേഖലയ്ക്ക് 6000 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. മത്സ്യ ബന്ധന മേഖലയ്ക്ക് 6000 കോടി രൂപയുടെ അനുബന്ധ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിന് മൂന്ന് വര്‍ഷത്തേക്ക് പതിനയ്യായിരം കോടി രൂപ മാറ്റിവയ്ക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ഏകലവ്യ സ്‌കൂളുകള്‍ കൂടുതല്‍ സ്ഥാപിക്കും. 38800 അധ്യാപികരെ നിയമിക്കും. സഹകരണ സ്ഥാപനങ്ങള്‍ക്കായി ഡാറ്റാ ബേസ് സ്ഥാപിക്കും. ഇതിനായുള്ള മാപ്പിങ് പുരോഗമിക്കുന്നു. നിലവിലെ 157 മെഡിക്കല്‍ കോളേജുകള്‍ക്ക് അനുബന്ധമായി 157 നഴ്‌സിങ് കോളേജുകളും സ്ഥാപിക്കും. അരിവാള്‍ രോഗം നിര്‍മ്മാര്‍ജനം ചെയ്യും. ആരോഗ്യമേഖലയിലെ ഗവേഷണം വിപുലമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.