
വയനാട്ടില്‍ കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനയെ ഓടിക്കാന്‍ പോയ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. ബത്തേരി വടക്കനാട് സ്വദേശി രജീവാണ് മരിച്ചത്. കാട്ടാന ആക്രമണത്തില്‍ മരിച്ചെന്നാണ് നിഗമനം. രജീവിനെ രാത്രിയില്‍ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശരീരത്തില്‍ പരിക്കേറ്റ പാടുകളോ ചതവുകളോ ഇല്ലാത്തതിനിലാല്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചതാണോ എന്ന് സ്ഥിരീകരിക്കാനായില്ല. അതേസമയം രജീവ് വീണ് കിടന്ന സ്ഥലത്ത് കാട്ടാനയുടെ കാല്‍പ്പാടുകള്‍ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.














