
മലയാളം ഇനി ഭരണഭാഷ. മലയാള ഭാഷ ബില്ലില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഒപ്പിട്ടു. കോടതി ഭാഷ, സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവ ഇനി മലയാളത്തിലായിരിക്കും ഉണ്ടാകുക. മുഴുവന്‍ സ്‌കൂളുകളിലും ഒന്ന് മുതല്‍ പത്ത് വരെ മലയാളം നിര്‍ബന്ധമാക്കി. കേരളത്തിന്റെ ഔദ്യോഗിക ഭാഷ ഇനി മലയാളം.
മലയാള ഭാഷാ ബില്‍ പാസാക്കണമെന്ന് സാംസ്‌കാരിക നായകര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ പാസാക്കിയ ബില്ലിന് രാഷ്ട്രപതി അനുമതി നല്‍കിയിരുന്നില്ല. ഇതിനുപിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ബില്ലുമായി മുന്നോട്ടുപോയത്. സംസ്ഥാനത്ത് ഔദ്യോഗികഭാഷ മലയാളമാക്കാനും മലയാളം സാര്‍വത്രികമാക്കാനും നടത്തിയ വിപുലമായ ചര്‍ച്ചകള്‍ക്കുശേഷമാണ് ബില്‍ തയ്യാറാക്കിയത്. മലയാള ഭാഷാ ബില്‍ -2025നാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്.














