കേളകം: ബിജെപി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് അനുകൂല നയങ്ങള്‍ തിരുത്തുക, കാര്‍ഷിക സമരത്തില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുക, തൊഴില്‍ നിയമ ഭേദഗതികള്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി കര്‍ഷക- തൊഴിലാളി – കര്‍ഷകതൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഏപ്രില്‍ 5 ന് നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിനോടനുബന്ധിച്ച് കേളകം മേഖല കണ്‍വെന്‍ഷന്‍ നടന്നു. സി ഐ ടി യു ഏരിയ പ്രസിഡണ്ട് കെ.ടി ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ജി സന്തോഷ് അധ്യക്ഷത വഹിച്ചു. കെ.എം ജോര്‍ജ്, കെ.ജി വിജയപ്രസാദ്, പി.കെ മോഹനന്‍, വി.പി ബിജു, കെ.പി ഷാജി എന്നിവര്‍ സംസാരിച്ചു.