
കോളയാട്: ദുബായിയില്‍ വെച്ച് നടന്ന 12-ാമത് യു.റ്റി.എസ്.സി ഗള്‍ഫ് കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി മത്സരിച്ച് രണ്ടാം സ്ഥാനം കരസ്ഥമാക്കി മാസ്റ്റേഴ്‌സ് ടീം അംഗമായ മേനച്ചോടിയിലെ എം. കാഞ്ചനയെ രാഷ്ട്രീയ സ്വയം സേവക സംഘം മേനച്ചോടി ശാഖയുടെ നേതൃത്വത്തില്‍ ആദരിച്ചു.കൂത്തുപറമ്പ് ഖണ്ഡ് സംമ്പര്‍ക പ്രമുഖ് എ. പി പുരുഷോത്തമന്‍ കാഞ്ചനയെ ഉപഹാരം നല്‍കി അനുമോദിച്ചു. ചടങ്ങില്‍ ഖണ്ഡ് കാര്യാവാഹ് ശിനില്‍ ശങ്ക, മണ്ഡല്‍ കാര്യവാഹ് വിപിന്‍ ദാസ് എടയാര്‍, ബി.ജെ.പി കോളയാട് പഞ്ചായത്ത് പ്രസിഡന്റ് സജീവന്‍ ആലച്ചേരി , ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ , അമല്‍ജിത്ത് തുടങ്ങിവര്‍ സംബന്ധിച്ചു.