Hivision Channel

ഇന്ന് ലോക ജല ദിനം

ഇന്ന് ലോക ജല ദിനം. ജലക്ഷാമം പരിഹരിക്കുന്നതിന് അതിവേഗ ചുവടുവയ്പ് എന്നതാണ് ഈ വര്‍ഷത്തെ ലോക ജലദിനത്തിന്റെ പ്രമേയം.ഓരോ തുള്ളി വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതില്‍ അവബോധം സൃഷ്ടിക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.

ഭൂമിയില്‍ ജീവിക്കുന്നതിന് അവശ്യം വേണ്ട ഒന്നാണ് ജലം. ജലത്തിന്റെ അഭാവത്തില്‍ ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് നിലനില്‍പ് സാധ്യമല്ല. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. അടുത്ത ലോകയുദ്ധം നടക്കാന്‍ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നത് ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രസക്തമാണ്. കുടിവെള്ള സ്രോതസുകള്‍ ദിനംപ്രതി മലിനമാകുന്ന സാഹചര്യവും നിലവിലുണ്ട്.ആഗോള തലത്തില്‍ നേരിടുന്ന ജലക്ഷാമം പരിഹരിക്കുന്നതിന് കൂടുതല്‍ ഫലപ്രദമായ നടപടികള്‍ വേണമെന്നതാണ് ഈ വര്‍ഷത്തെ ജലദിന പ്രമേയം ഓര്‍മിപ്പിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *