
ജില്ലാ മെഡിക്കല്‍ ഓഫീസ് , ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ ടി ബി ആന്‍ഡ് എയ്ഡ്‌സ് കണ്‍ട്രോള്‍ സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ഐ എം എ ഹാളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി ഡി എം ഒ എം പി ജീജ അദ്ധ്യക്ഷത വഹിച്ചു. ‘അതെ, നമുക്ക് ക്ഷയരോഗത്തെ തുടച്ചുനീക്കാം എന്ന സന്ദേശത്തോടെയാണ് ഈ വര്‍ഷത്തെ ക്ഷയരോഗ ദിനം ആചരിക്കുന്നത്. 2025 ഓടെ ക്ഷയരോഗമുക്ത കേരളം സാധ്യമാക്കുന്നതിന് ക്ഷയരോഗികളെ കണ്ടെത്തി സൗജന്യ ചികിത്സ നല്‍കുന്നതോടൊപ്പം രോഗികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവരില്‍ ക്ഷയരോഗ സാധ്യത പരിശോധിച്ച് പ്രതിരോധ ചികിത്സ നല്‍കുകയും ചെയ്യുന്നു.ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. ജി അശ്വിന്‍ ക്ഷയരോഗ സന്ദേശം നല്‍കി. എന്‍ എച്ച് എം ഡി പി എം ഡോ.പി കെ അനില്‍കുമാര്‍ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി ബി ആന്‍ഡ് ചെസ്റ്റ് ജില്ലാ ടി ബി സെന്റര്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.കെ എം ബിന്ദു ക്ഷയരോഗ ബോധവത്കരണ ക്ലാസെടുത്തു. പയ്യാമ്പലം ബീച്ചില്‍ ക്ഷയരോഗ ബോധവത്കരണ കൂട്ടയോട്ടവും സൂംബാ ഡാന്‍സും സംഘടിപ്പിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു.














