
മട്ടന്നൂര്‍: എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റംസ് പരിശോധനക്കുശേഷം പുറത്തിറങ്ങിയ യാത്രകാരനില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണ്ണം പോലീസ് പിടികൂടി.അബുദാബിയില്‍ നിന്നും വന്ന കാസര്‍ക്കോട് സ്വദേശി ഷെറഫാത്ത് മുഹമ്മദില്‍ നിന്നാണ് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പോലീസും , പോലീസ് സ്‌പെഷല്‍ സ്‌ക്വാഡും ചേര്‍ന്ന് സ്വര്‍ണ്ണം പിടികൂടിയത്.സംശയം തോന്നി പരിശോധിച്ചപ്പോള്‍ ബാഗിലെ സിഎഫ്എല്‍ ബള്‍ബിലും മറ്റു വീട്ടുപകരണങ്ങളിലും കട്ടകളായി ഒളിപ്പിച്ച ഒന്നര കിലോ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്.ഇതിന് 86 ലക്ഷം രൂപ വിലവരും. പിടിച്ചെടുത്ത സ്വര്‍ണം പോലീസ് കോടതിയില്‍ ഹാജരാക്കി. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ ഐപിഎസിന്റെ നിര്‍ദേശപ്രകാരം സ്‌ക്വാഡ് അംഗങ്ങളും മട്ടന്നൂര്‍ എയര്‍പോര്‍ട്ട് ഇന്‍സ്പെക്ടര്‍ കുട്ടികൃഷ്ണന്‍,എസ്‌ഐ സന്തോഷ്, സുധീര്‍,സാദിഖ്, മുഹമ്മദ് ഷമീര്‍, ലിജിന്‍, റനീഷ്,എന്നിവരും എയര്‍പോര്‍ട്ടിലെ മറ്റു പോലീസുദ്യോഗസ്ഥരും എയര്‍പോര്‍ട്ടിലും പരിസരത്തും നടത്തിയ നിരീക്ഷണത്തില്‍ ആണ് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒന്നര കിലോ ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തത്. ഇതിനു മുന്‍പും എയര്‍പോര്‍ട്ട് പോലീസ് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് വിദേശത്ത് നിന്നുംക ടത്തികൊണ്ട് വന്ന സ്വര്‍ണം യാത്രക്കാരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.















