
സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം ഏപ്രില്‍ 11 മുതല്‍ 17 വരെ കണ്ണൂരില്‍ വിപുലമായി നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു. ‘എന്റെ കേരളം എക്‌സിബിഷന്‍ രണ്ടാം എഡിഷന്‍’ എന്ന പേരില്‍ കണ്ണൂര്‍ പൊലീസ് മൈതാനിയിലാണ് പ്രദര്‍ശനം നടത്തുക.
ഡിപിസി ഹാളില്‍ ചേര്‍ന്ന യോഗം രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ പി മോഹനന്‍ എം എല്‍ എം അധ്യക്ഷത വഹിച്ചു. കെ വി സുമേഷ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി ലളിത, അസി. കലക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, തളിപ്പറമ്പ് ആര്‍ ഡി ഒ ഇ പി മേഴ്‌സി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.














