Hivision Channel

തില്ലങ്കേരി മണ്ഡലത്തില്‍ ബൂത്ത് സമ്മേളനങ്ങള്‍ക്ക് തുടക്കമായി

തില്ലങ്കേരി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തില്ലങ്കേരി മണ്ഡലത്തില്‍ ബൂത്ത് സമ്മേളനങ്ങള്‍ക്ക് തുടക്കമായി. കുണ്ടേരിഞ്ഞാലില്‍ നടന്ന 107, 108 ബൂത്തുകളുടെ സംയുക്ത സമ്മേളനവും ഇഫ്താര്‍ സംഗമവും കെ പി സി സി അംഗം അമൃത രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് കെ പുരുഷു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജീദ സാദിഖ് ഇഫ്താര്‍ സന്ദേശം നല്‍കി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാഗേഷ് തില്ലങ്കേരി, സേവാദള്‍ സംസ്ഥാന സെക്രട്ടറി വി മോഹനന്‍, മൂര്‍ക്കോത്ത് കുഞ്ഞിരാമന്‍, യു.സി നാരായണന്‍, പി.വി പ്രസന്നന്‍, പി.പി രതീശന്‍, പ്രദീപന്‍, ജിബിന്‍ കുന്നുമ്മല്‍, പി.പി താഹിര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ആദരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *