
പേരാവൂര്‍: സിപിഐഎം വനിത നേതാക്കളെ അപമാനിക്കുന്ന തരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ മഹിള അസോസിയേഷന്‍ പേരാവൂര്‍, മണത്തണ വില്ലേജ് കമ്മറ്റികളുടെ നേതൃത്വത്തില്‍ പേരാവൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മഹിള അസോസിയേഷന്‍ നേതാക്കളായ നിഷ ബാലകൃഷ്ണന്‍, എം ഷൈലജ, രാധിക, ഷൈനി മനോജ്, റീന മനോഹരന്‍,നിഷ പ്രദീപന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.














