
ഉളിയില്‍: വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനും ജീവനോപാധികള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള വിവിധ പദ്ധതികള്‍ ഇരിട്ടി നഗരസഭ നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായി 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതഘടക പദ്ധതിയുടെ ഭാഗമായി ഉളിയില്‍ ഭാവന കുടുംബശ്രീ ആരംഭിച്ച പേപ്പര്‍ പ്ലെയിറ്റ് നിര്‍മ്മാണ യൂണിറ്റ് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാറ്റിംങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ രവിന്ദന്‍ അധ്യക്ഷനായി. കുടുംബശ്രി ചെയര്‍പേഴ്‌സണ്‍ നിധിന, കൗണ്‍സിലര്‍മാരായ അബ്ദുള്‍ ഖാദര്‍ കോമ്പില്‍, ടി.കെ ഷരീഫ, വാര്‍ഡ് സമിതി അംഗങ്ങളായ എന്‍.ശശിധരന്‍, എന്‍.വി.രാജന്‍ ,സംരംഭക മിനി എന്നിവര്‍ സംസാരിച്ചു.














