
എലത്തൂര്‍ ട്രെയിന്‍ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കുമെന്ന് റെയില്‍വേ പാസ്സഞ്ചേഴ്സ് അമിനിറ്റി ചെയര്‍മാന്‍ പി കെ കൃഷ്ണദാസ്. കൂടുതല്‍ ആര്‍പിഎഫ് ജീവനക്കാരെ സുരക്ഷയ്ക്കായി നിയോഗിക്കും. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിക്കാനുള്ള പഴുതുകള്‍ അടയ്ക്കും. റെയില്‍വേ പാസ്സഞ്ചേഴ്സ് അമിനിറ്റി ഈ മാസം 18 ന് യോഗം ചേര്‍ന്ന് കൂടുതല്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കും. എലത്തൂര്‍ സംഭവം അട്ടിമറിയാണെന്നാണെന്ന് സംശയിക്കുന്നു. കൃത്യമായ ചിത്രം രണ്ടു മൂന്ന് ദിവസത്തിനകം പുറത്തു വരും. നേരത്തെയും വടക്കന്‍ മലബാറില്‍ അട്ടിമറി ശ്രമങ്ങള്‍ നടന്നു എന്ന സംശയം ഉണ്ടെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.














