
ത്യാഗത്തിന്റെ മുപ്പത് രാപ്പകലുകള്‍ക്ക് ശേഷം ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. വ്യാഴാഴ്ച്ച മാസപ്പിറവി കാണാത്തതിനാല്‍ റമദാന് മുപ്പത് പൂര്‍ത്തിയാക്കി അഞ്ചാമത്തെ വെള്ളിയാഴ്ചയും നോമ്പ് അനുഷ്ഠിച്ചതിന്റെ നിര്‍വൃതിയിലാണ് പെരുന്നാള്‍ ആഘോഷം. പള്ളികളിലും ഈദ് ഗാഹുകളിലും വിശ്വാസികള്‍ ഒത്തുകൂടി.















