
പെരുമ്പാവൂരില്‍ അതിഥി തൊഴിലാളി തീച്ചൂളയില്‍ വീണു. കൊല്‍ക്കത്ത സ്വദേശി നസീറാണ്(23) തീച്ചൂളയില്‍ വീണത്. പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യം കത്തിച്ച 15 അടി താഴ്ചയുള്ള കുഴിയിലാണ് ഇയാള്‍ വീണത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ഇയാളെ രക്ഷിക്കാനുളള ശ്രമം തുടരുന്നു.














