Hivision Channel

സെര്‍വര്‍ തകരാര്‍ പരിഹരിക്കാനായില്ല; സംസ്ഥാനത്തെ റേഷന്‍ കടകള്‍ നാളെയും അടച്ചിടും

സെര്‍വര്‍ തകരാര്‍ മൂലം സംസ്ഥാനത്തെ റേഷന്‍ കടകള്‍ നാളെ വരെ അടച്ചിടും. മറ്റന്നാള്‍ മുതല്‍ 3 ദിവസം ഏഴ് ജില്ലകളില്‍ വീതം രാവിലെയും വൈകിട്ടുമായി റേഷന്‍ വിതരണ സമയം ചുരുക്കാനാണ് തീരുമാനം. റേഷന്‍ മുടങ്ങിയതോടെ നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്.

തുടര്‍ച്ചയായ നാലാം ദിവസവും ഇപോസ് മെഷീന്‍ പണിമുടക്കിയതോടെയാണ് സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടേണ്ടി വന്നത്. പൊതു അവധിയടക്കം റേഷന്‍ കടകള്‍ ഇത്രയധികം ദിവസങ്ങള്‍ അടച്ചിടുന്നത് ഇതാദ്യമായാണ്. സംസ്ഥാനത്ത് മൂന്ന് വര്‍ഷത്തിലേറെയായി സെര്‍വര്‍ തകരാര്‍ മൂലം പലതവണ റേഷന്‍ വിതരണം മുടങ്ങിയിട്ടുണ്ട്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ ഹൈദരബാദ് യൂണിറ്റ് സെര്‍വര്‍ തകരാര്‍ രണ്ട് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്നാണ് അറിയിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *