
പേരാവൂര്‍: ആരോഗ്യ ജാഗ്രത പകര്‍ച്ച വ്യാധി പ്രതിരോധ യജ്ഞം മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പേരാവൂര്‍ പഞ്ചായത്തിലെ ഹോട്ടല്‍,ബേക്കറി,പച്ചക്കറി,അനാധികട ഉടമകളുടെ യോഗം പഞ്ചായത്ത് ഡിജിറ്റല്‍ ലൈബ്രറി ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മോഹനന്‍, വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി ജോഷ്വ,ഷൈലജ ടീച്ചര്‍,നൂറുദ്ദീന്‍ മുള്ളേരിക്കല്‍,ബേബി സോജ തുടങ്ങിയവര്‍ സംബന്ധിച്ചു














