
ഇരിട്ടി: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരണപ്പെട്ടവരുടെ മുഴുവന്‍ കുടുബങ്ങളെയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എന്‍.സി.പി പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റി സര്‍ക്കാരിനോടാവശ്യപെട്ടു. ഇരിട്ടി വ്യാപാര ഭവനില്‍ ചേര്‍ന്ന യോഗം എന്‍.സി.പി. ജില്ലാ പ്രസിഡന്റ് കെ.സുരേഷന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.മുഹമ്മദാലി അധ്യക്ഷത വഹിച്ചു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന മണ്ഡലം റാലി വിജയിപ്പിക്കുവാന്‍ യോഗത്തില്‍ തീരുമാനമെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി പി കുഞ്ഞിക്കണ്ണന്‍, ജില്ലാ വൈസ് പ്രസിഡന്റ് പ്രശാന്തന്‍ മുരിക്കോളി, ജില്ലാ കമ്മറ്റി മെമ്പര്‍ ടി.പി പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.














