
കേളകം: ജനകീയ ശുചീകരണത്തിന്റെ ഭാഗമായി സിപിഐഎം കേളകം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളകത്ത് ശുചീകരണം നടത്തി. ജില്ലാ കമ്മിറ്റിയംഗം വി.ജി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. കേളകം വില്ലേജ് ഓഫീസ് മുതല്‍ കുണ്ടുതോട് വരെ റോഡിനിരുവശവും ശുചീകരിച്ചു. തങ്കമ്മ സ്‌കറിയ, സി.ടി.അനീഷ്,പി കെ മോഹനന്‍, വിജയപ്രസാദ്, മൈഥിലി രമണന്‍, കെ പി ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.














