Hivision Channel

മന്നം സ്മാരക എന്‍.എസ്.എസ് കരയോഗം വാര്‍ഷിക സമ്മേളനവും കുടുംബ സംഗമവും

കാക്കയങ്ങാട്: മന്നം സ്മാരക എന്‍.എസ്.എസ് കരയോഗം കാക്കയങ്ങാട് യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനവും കുടുംബ സംഗമവും പഴശ്ശിരാജ വിദ്യാനികേതന്‍ സ്‌കൂളില്‍ വെച്ച് നടന്നു.കരയോഗം പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം തലശ്ശേരി താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡണ്ട് ഉദയഭാനു ഉദ്ഘാടനം ചെയ്തു.യൂണിയന്‍ കമ്മറ്റി അംഗം രമേഷ് ബാബു, രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വാദ്യമേളം, തിരുവാതിര, കവിതാലാപന മത്സരം ക്വിസ് മത്സരം പെന്‍സില്‍ ഡ്രോയ്രിങ്ങ് മത്സരം തുടങ്ങിവയും ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *