Hivision Channel

അടക്കാത്തോടില്‍ നിര്‍മിക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം

കേളകം: പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അടക്കാത്തോടില്‍ നിര്‍മിക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം മുസ്ലിം ലീഗ് ജില്ലാ വൈ. പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി നിര്‍വഹിച്ചു.മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.എച്ച് കബീര്‍ അധ്യക്ഷനായി.എന്‍.എച്ച്.എം ബഷീര്‍ മൗലവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് എം.എം മജീദ്, ജനറല്‍ സെക്രട്ടറി ഒമ്പാന്‍ ഹംസ, പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് തറാല്‍ ഹംസ ഹാജി,മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.കെ ഫൈസല്‍ ,ജോ.സെക്രട്ടറി സി.എം യൂസുഫ്, ട്രഷറര്‍ പി.എ അബ്ദുല്‍ സലാം, പേരാവൂര്‍ മണ്ഡലം ജി.സി.സി കെ.എം.സി.സി വൈ.പ്രസിഡന്റ് വി.എം അബ്ദുല്‍ സലീം, യൂത്ത് ലീഗ് മണ്ഡലം വൈ. പ്രസിഡന്റ് ഇ.ഐ അബ്ദുറഹിമാന്‍,വി.എം അബ്ദുല്‍ ഖാദര്‍, പി.ബി ഇബ്രാഹിം, കെ.എച്ച് അലിയാര്‍, പി.കെ ആഷിക് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *