Hivision Channel

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. 933 പേരുടെ റാങ്ക് പട്ടികയില്‍ ആദ്യ നാല് റാങ്കുകളും പെണ്‍കുട്ടികള്‍ക്കാണ്. പാലാക്കാരി ഗഹനാ നവ്യ ജെയിംസ് ആറാം റാങ്ക് നേടി. മലയാളിയായ ആര്യ വി എം 36-ാം റാങ്കും കരസ്ഥമാക്കി.

സിവില്‍ സര്‍വീസ് പാസായ 933 പേരുടെ പട്ടികയാണ് ഇത്തവണ യുപിഎസ്സി പ്രഖ്യാപിച്ചത്. ജനറല്‍ വിഭാഗത്തില്‍ നിന്നും 345 പേരാണ് യോഗ്യത നേടിയത്. ഒബിസി വിഭാഗത്തില്‍ നിന്നും 263 പേരും എസ് സി വിഭാഗത്തില്‍ നിന്നും 154 പേരും യോഗ്യത നേടി.

Leave a Comment

Your email address will not be published. Required fields are marked *