Hivision Channel

കസ്റ്റഡിയിലുള്ളവരെ വൈദ്യപരിശോധനക്കെത്തിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളായി

കസ്റ്റഡിയിലുള്ളവരെ വൈദ്യപരിശോധനക്കെത്തിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി പൊലീസ്.മയക്കുമരുന്ന് ഉപയോഗമുണ്ടോയെന്നും അക്രമാസക്തനാകുമോയെന്നും നേരത്തേ കണ്ടെത്തണം. കസ്റ്റഡിയിലുള്ളയാളുടെ പക്കല്‍ ആയുധമില്ലെന്ന് ഉറപ്പാക്കണം. ശരീരത്തിലോ വസ്ത്രത്തിലോ ആയുധം, മയക്കുമരുന്ന്, മദ്യം, വിഷം എന്നിവ ഒളിപ്പിച്ചില്ലെന്ന് ഉറപ്പാക്കണം എന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

അക്രമാസക്തനാകുമെന്ന് ബോധ്യപ്പെട്ടാല്‍ അക്കാര്യം ഡോക്ടര്‍മാരെ അറിയിക്കണം. അക്രമാസക്തനായാല്‍ പൊലീസ് ഉടന്‍ ഇടപെടണം.പരിശോധനാസമയത്ത് പൊലീസ് ആവശ്യമില്ലെന്ന് ഡോക്ടര്‍ പറഞ്ഞാല്‍ മാറിനില്‍ക്കാം. അക്രമം കാണിച്ചാല്‍ ഡോക്ടറുടെ സമ്മതത്തിന് കാത്തുനില്‍ക്കാതെ ഇടപെടാം. കസ്റ്റഡിയിലുള്ളയാളെ കാണാന്‍ കഴിയുന്ന അകലത്തിലേ നില്‍ക്കാവൂ. ഇത്തരക്കാരെ വൈദ്യപരിശോധനക്ക് എത്തിക്കുമ്പോള്‍ ബന്ധുവോ നാട്ടുകാരനോ ഒപ്പമുണ്ടാകണം. മെഡിക്കല്‍ ഉപകരണങ്ങള്‍ കസ്റ്റഡിയിലുള്ളവരുടെ കയ്യകലത്ത് ഇല്ലെന്ന് ഉറപ്പാക്കണം. അക്രമം കാണിക്കുന്നയാളുടെ പരിശോധന സിസിടിവിയിലൊ വിഡിയോയിലോ പകര്‍ത്തണം.

മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുന്നതിനും മാനദണ്ഡങ്ങളായിട്ടുണ്ട്. മജിസ്‌ട്രേറ്റിന്റെ സമ്മതത്തോടെ വിലങ്ങിടാം. അക്രമസ്വഭാവത്തെപ്പറ്റി മജിസ്‌ട്രേറ്റിനെ മുന്‍കൂട്ടി അറിയിക്കണം. മജിസ്‌ട്രേറ്റിന്റെ സമ്മതത്തോടെ കൈവിലങ്ങ് ധരിപ്പിക്കാം. അക്രമം തടയാന്‍ പൊലീസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം. ഡോക്ടര്‍മാരേയും മാനസികാരോഗ്യവിദഗ്ധരേയും ഉള്‍പ്പെടുത്തി പൊലീസുകാര്‍ക്ക് പരിശീലനം നല്‍കണമെന്നും മാര്‍ഗനിര്‍ദേശമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *