Hivision Channel

അരികൊമ്പന്‍ തമിഴ്‌നാടിന്റെ നിയന്ത്രണത്തിലാണെന്നും ഉചിതമായ തീരുമാനം എടുക്കേണ്ടത് തമിഴ്‌നാട് സര്‍ക്കാര്‍ ആണെന്നും വനം മന്ത്രി

അരികൊമ്പന്‍ തമിഴ്‌നാടിന്റെ നിയന്ത്രണത്തിലാണെന്നും ഉചിതമായ തീരുമാനം എടുക്കേണ്ടത് തമിഴ്‌നാട് സര്‍ക്കാര്‍ ആണെന്നും വനം മന്ത്രി എ കെ ശശീന്ദ്രന്‍. കേരള വനം വകുപ്പുമായി തമിഴ്‌നാട് സര്‍ക്കാര്‍ ആശയവിനിമയം നടത്തുന്നുണ്ട്. ഹൈക്കോടതി നിയോഗിച്ച കമ്മീഷന്റെ ഉപദേശം ആവശ്യമാണ്. ഉള്‍വനത്തിലേക്ക് അയച്ചത് വനം വകുപ്പിന്റെ ആശയമായിരുന്നില്ലെന്നും വനം മന്ത്രി പറഞ്ഞു.

ഉള്‍കാട്ടിലേക്ക് അയച്ചിട്ട് കാര്യമില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതിരു കവിഞ്ഞ ആന സ്‌നേഹത്തെ തുടര്‍ന്ന് ആന പ്രേമികള്‍ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിത്. ഇപ്പോള്‍ അരികൊമ്പന്‍ തമിഴ്‌നാട് അതിര്‍ത്തിയിലായതിനാല്‍ തീരുമാനം തമിഴ്‌നാട് സര്‍ക്കാരിന്റേതെന്നും മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *