Hivision Channel

ദുരിതാശ്വാസ നിധി ദുരുപയോഗക്കേസില്‍ ലോകായുക്തക്കെതിരെ പരാതിക്കാരന്‍ ഹൈക്കോടതിയില്‍

ദുരിതാശ്വാസ നിധി ദുരുപയോഗക്കേസില്‍ ലോകായുക്തക്കെതിരെ പരാതിക്കാരന്‍ ഹൈക്കോടതിയില്‍. കേസ് മൂന്നംഗ ബഞ്ചിന് വിട്ട ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍എസ് ശശികുമാര്‍ ഹൈക്കോടതയില്‍ ഹര്‍ജി നല്‍കി. ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ശശികുമാര്‍ നല്‍കിയ ഹര്‍ജി നേരത്തെ ലോകായുക്ത തള്ളിയിരുന്നു.

മുഖ്യമന്ത്രിക്കും ഒന്നാംപിണറായി സര്‍ക്കാരിലെ 16 മന്ത്രിമാര്‍ക്കുമെതിരെയുള്ള ദുരിതാശ്വാസ നിധി ദുരുപയോഗക്കേസ് കഴിഞ്ഞ മാര്‍ച്ചിലാണ് ലോകായുക്ത ഫുള്‍ ബെഞ്ചിന് വിട്ടത്. മന്ത്രിസഭാ തീരുമാനങ്ങള്‍ ലോകായുക്തക്ക് പരിശോധിക്കാനാകുമോ എന്ന കാര്യത്തില്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനും ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീദിനുമിടയില്‍ ഭിന്നാഭിപ്രായമുണ്ടായതിനെ തുടര്‍ന്നായിരുന്നു ഉത്തരവ്. കേസ് ഫുള്‍ ബെഞ്ചിന് വിട്ട ഉത്തരവ് തടയണമെന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ പരാതിക്കാരന്‍ ശശികുമാറിന്റെ ഹര്‍ജി.

Leave a Comment

Your email address will not be published. Required fields are marked *