Hivision Channel

കണ്ണൂരില്‍ ബസില്‍ നഗ്‌നതാ പ്രദര്‍ശനം;ദുരനുഭവം വീഡിയോ സഹിതം പങ്കുവെച്ച് യുവതി

കണ്ണൂരില്‍ സ്വകാര്യ ബസില്‍ നഗ്‌നതാ പ്രദര്‍ശനം. ചെറുപുഴ – തളിപ്പറമ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലാണ് യാത്രക്കാരിക്ക് ദുരനുഭവം ഉണ്ടായത്. മധ്യവയസ്‌കനായ യാത്രക്കാരനാണ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. യാത്രക്കാരിയായ യുവതി മൊബൈലുപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. പിന്നീട് ദുരനുഭവം വിവരിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ യുവതി പങ്കുവെച്ചു. സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് പയ്യന്നൂര്‍ ഡിവൈഎസ്പി പ്രേമചന്ദ്രന്‍ വ്യക്തമാക്കി. നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പരാതിക്കാരിയായ യുവതിയില്‍ നിന്ന് ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ തേടുമെന്നും പോലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *