Hivision Channel

അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമെന്നു തമിഴ്നാട് വനം വകുപ്പ്

തിരുനെല്‍വേലി കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമെന്നു തമിഴ്നാട് വനം വകുപ്പ്. മണിമുത്താര്‍ ഡാം സൈറ്റിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് അരിക്കൊമ്പന്‍ ഇപ്പോള്‍ ഉള്ളത്. തുമ്പിക്കൈക്ക് പരിക്കുണ്ടെങ്കിലും വെള്ളം കുടിക്കുകയും തീറ്റയെടുക്കുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍ വനത്തിലൂടെ അധിക ദൂരം സഞ്ചരിച്ചിട്ടില്ല. മയക്കുവെടിയേറ്റതിന്റെ ആലസ്യവും ഒരു ദിവസത്തിലേറെ അനിമല്‍ ആംബുലന്‍സില്‍ നിന്നതിന്റെയും ക്ഷീണം കൊണ്ടാകാം ഇതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ആനയെ നിരീക്ഷിക്കാന്‍ വനം വകുപ്പിന്റെ ഒരു സംഘം കഴുതുരുട്ടി മേഖലയില്‍ തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *