
കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തോടനുബന്ധിച്ചാണ് കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി ഭക്തജനങ്ങള്‍ക്കായി തീര്‍ത്ഥാടന യാത്രയൊരുക്കിയത്. കെഎസ്ആര്‍ടിസിയുടെ ആദ്യ തീര്‍ത്ഥാടന യാത്ര ശനിയാഴ്ച ആരംഭിച്ചു.
കണ്ണൂരില്‍ നിന്നും പുലര്‍ച്ചെ ആറുമണിക്ക് ആരംഭിച്ച തീര്‍ത്ഥാടന യാത്ര മാമാനിക്കുന്ന് മഹാദേവി ക്ഷേത്രം ,മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം , പുരളിമല മുത്തപ്പന്‍ ക്ഷേത്രം എന്നിവിടങ്ങളിലെ ദര്‍ശനത്തിനുശേഷമാണ് കൊട്ടിയൂര്‍ ക്ഷേത്രത്തിലെത്തുന്നത്. മടക്കയാത്രയില്‍ പെരളശ്ശേരി ക്ഷേത്ര ദര്‍ശനവും തീര്‍ത്ഥാടന യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഏഴുമണിയോടെ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന രീതിയിലാണ് തീര്‍ത്ഥാടന യാത്ര വിഭാവനം ചെയ്തിട്ടുള്ളത്. ഒരാള്‍ക്ക് 630 രൂപയാണ് തീര്‍ത്ഥാടന യാത്രയ്ക്ക് ഈടാക്കുന്നത്.മാമാനിക്കുന്ന് മഹാദേവീക്ഷേത്രത്തില്‍ പ്രഭാത ഭക്ഷണവും പുരളിമല മുത്തപ്പന്‍ ക്ഷേത്രത്തില്‍ ഉച്ചഭക്ഷണവും ക്രമീകരിക്കപ്പെടുന്ന രീതിയിലാണ് തീര്‍ത്ഥാടന യാത്ര ക്രമീകരിച്ചിട്ടുള്ളത്.നിലവില്‍ ഒരു ബസ് മാത്രമാണ് സര്‍വീസ് നടത്തുന്നത്.ഭക്തജനങ്ങള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്തു യാത്ര നടത്താന്‍ ആകും എന്നതാണ് തീര്‍ത്ഥാടന യാത്രയുടെ പ്രത്യേകത.ഡ്രൈവര്‍ പ്രതീജ്കുമാര്‍ കണ്ടക്ടര്‍ കലേഷ് എന്നിവരാണ് തീര്‍ത്ഥാടനയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്.കൊട്ടിയൂര്‍ വൈശാഖ മഹോത്സവം സമാപിക്കുന്നത് വരെ തീര്‍ത്ഥാടന യാത്രയുണ്ടാകുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.














