
കരിക്കോട്ടക്കരി: അമൃത റീഡിംഗ് റൂം & ലൈബ്രറി കരിക്കോട്ടക്കരിയുടെ ആഭിമുഖ്യത്തില്‍ വര്‍ണ്ണക്കൂടാരം ബാലവേദി ക്യാമ്പ് നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി രഞ്ജിത് കമല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ബിജു വര്‍ഗീസ് അധ്യക്ഷനായി. സെക്രട്ടറി ഷാജു പാറയ്ക്കല്‍, എഴുത്തുകാരന് അജേഷ് ചന്ദ്രന് ,ആര്‍ട്ടിസ്റ്റ് റജി പീറ്റര്‍, കവി വി.എം തോമസ് എന്നിവര്‍ സംസാരിച്ചു.














