
മുഴക്കുന്ന്:കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ (കുസാറ്റ്) ഷിപ്പ് ടെക്‌നോളജി വകുപ്പിന് കീഴില്‍ സിവില്‍ മെക്കാനിക്കല്‍, നേവല്‍ ആര്‍ക്കിടെക്ചര്‍ ബിരുദധാരികള്‍ക്കായുള്ള എംടെക്ക് കംപ്യൂട്ടര്‍ എയ്ഡഡ് സ്ട്രക്ചറല്‍ അനാലിസിസ് ആന്‍ഡ് ഡിസൈന്‍ (കസാഡ്) കോഴ്‌സില്‍ ഒന്നാം റാങ്ക് നേടിയ വിളക്കോടിലെ അനിമ വിനോദിനെ യൂത്ത് കോണ്‍ഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റി അനുമോദിച്ചു. തോമസ് വര്‍ഗീസ , വി.രാജു, പി.പി.മുസ്തഫ, ജോഫിന്‍സ് ജെയിംസ്, പി.വി.സജീദ്, ഷെജിന്‍ ജയന്‍, കെ.കെ.ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.














