Hivision Channel

സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി രോഗബാധ പടരുന്നു; ജാഗ്രതയോടെ ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ഉയരുന്നു. 11,231 പേരാണ് ഇന്നലെ മാത്രം ബാനി ബാധിച്ച് ചികിത്സ തേടിയത്. മഴക്കാലത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകള്‍ വീണ്ടും കൂടി. ഇന്നലെ 79 പേര്‍ക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗലക്ഷണം കണ്ടെത്തിയവരുടെ എണ്ണം 276 ആണ്. എറണാകുളത്ത് വ്യാപകമായി പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യമാണ്. സംസ്ഥാനത്ത് ആകെ അഞ്ച് എലിപ്പനി കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരാളുടെ മരണവും സ്ഥിരീകരിച്ചു. 43 പേരില്‍ ചിക്കന്‍പോക്‌സ്, 17 പേരില്‍ മഞ്ഞപ്പിത്തം, 2 പേര്‍ക്ക് മലേറിയ എന്നിവ സ്ഥിരീകരിച്ചു. കുട്ടികളില്‍ ബാധിക്കുന്ന മുണ്ടിനീര് ഒരാള്‍ക്ക് സ്ഥിരീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *