Hivision Channel

ബി.എസ് ഡബ്ല്യൂ പരീക്ഷയില്‍ 2ാം റാങ്ക് നേടിയ വി.എസ് എയ്ഞ്ചല്‍ മേരിയെ അനുമോദിച്ചു

കാക്കയങ്ങാട്:കണ്ണൂര്‍ സര്‍വ്വകലാശാല ബി.എസ് ഡബ്ല്യൂ പരീക്ഷയില്‍ 2ാം റാങ്ക് നേടിയ വി.എസ് എയ്ഞ്ചല്‍ മേരിയെ യൂത്ത് കോണ്‍ഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.ജില്ലാ പഞ്ചായത്ത് അംഗവും നിയുക്ത പേരാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമായ ജൂബിലി ചാക്കോ ഉപഹാരം നല്‍കി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി രാജു, ജോഫിന്‍സ് ജയിംസ്, ദീപ ഗിരീഷ്, സജീദ് പി വി എന്നിവര്‍ പങ്കെടുത്തു. കാക്കയങ്ങാട് ടൗണിലെ സിറ്റി ടൈംസ് ഉടമ ഷൈജു ജോര്‍ജിന്റെയും ജെസി ഷൈജുവിന്റെയും മകളാണ് എയ്ഞ്ചല്‍ മേരി

Leave a Comment

Your email address will not be published. Required fields are marked *