
എടത്തൊട്ടി: അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് എടത്തൊട്ടി ഡിപോള്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എന്‍എസ്എസ്, എന്‍സിസി, ഫിസിക്കല്‍ എജുക്കേഷന്‍ എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ യോഗ പരിശീലനം നടത്തി.കോളേജ് പ്രിന്‍സിപ്പാള്‍ റവ.ഡോ. ഫാ. പീറ്റര്‍ ഊരോത്ത് ഉദ്ഘാടനം ചെയ്തു.കായിക പരിശീലകന്‍ മുരളീധരന്‍ മാസ്റ്റര്‍ കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കി.














