
കൊട്ടിയൂര്‍: എന്‍.എസ്.എസ്. കെ.യു.പി സ്കൂളില്‍ സ്കൂളിലെ കളരിപ്പയറ്റ് ടീമിന്റെ നേതൃത്വത്തില്‍ യോഗ ദിനവും, വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഗീത ദിനവും സംഘടിപ്പിച്ചു. കേളകം സി.വി. എന്‍ കളരി ഗുരുക്കള്‍ എന്‍ ഇ പവിത്രന് യോഗയുടെ പ്രാധാന്യം വിശദീകരിച്ചു. ഹെഡ് മിസ്ട്രസ് സുമിത എസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സംഗീത ദിനത്തിന്റെ പ്രാധാന്യം എസ്.ആര്.ജി കണ്‍വീനര്‍ ജിഷാറാണി വി.എസ് വിശദീകരിച്ചു. പവിത്രന് ഗുരുക്കള്‍ കുട്ടികളെ യോഗാസനങ്ങളുടെ ഡെമോ നടത്തി. മാനേജര്‍ കെ.സുനില്‍ കുമാര്‍ അധ്യാപകരായ രജി.ടി.ഡി, ഉമ കെ.ബി, പി.കെ.പ്രജിന, അഞ്ജു കെ.എന്നിവര്‍ നേതൃത്വം നല്കി.














