
സംസ്ഥാനത്ത് പനി ബാധിച്ച് 2 മണം. കൊല്ലത്ത് ഡെങ്കിപ്പനി ബാധിച്ച് ചവറ സ്വദേശി അരുണ്‍ കൃഷ്ണ (33) , ചാത്തന്നൂര്‍ സെന്റ് ജോര്‍ജ് യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി അഭിജിത്ത് എന്നിവരാണ് മരിച്ചത്. ഒഴുകുപാറ സ്വദേശി ബൈജു ഷൈമ ദമ്പതികളുടെ മകനാണ് അഭിജിത്ത്. പനി ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 3 ദിവസമായി പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.














