
വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനെതിരെ നടപടിയെടുത്ത് കേരള സര്‍വകലാശാല. നിഖില്‍ തോമസിന്റെ എം കോം രജിസ്‌ട്രേഷന്‍ റദ്ദാക്കി. കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള ബി.കോം ബിരുദത്തിനുള്ള തുല്യത സര്‍ട്ടിഫിക്കറ്റും കേരള സര്‍വകലാശാല റദ്ദാക്കിയിട്ടുണ്ട്.നിഖില്‍ തോമസിന്റെ പ്രവേശനം സംബന്ധിച്ച രേഖകള്‍ പൊലീസിന് കൈമാറി.














