Hivision Channel

സംസ്ഥാനത്തെ പകര്‍ച്ചവ്യാധി വ്യാപനം;ആശങ്കയായി യുവാക്കളുടെയും കുട്ടികളുടെയും മരണം

സംസ്ഥാനത്തെ പകര്‍ച്ചവ്യാധി വ്യാപനത്തില്‍ ആശങ്കയായി യുവാക്കളുടെയും കുട്ടികളുടെയും മരണം. സമീപ ദിവസങ്ങളില്‍ മരിച്ച മിക്കവരും അന്‍പത് വയസ്സിന് താഴെ പ്രായമുള്ളവരാണ്. അതേസമയം, മരണത്തെക്കുറിച്ച് വിവരം ലഭിക്കാന്‍ കൃത്യമായ ഒരു മാര്‍ഗവുമില്ല. ഇന്നലെ കൊല്ലത്ത് മരിച്ച അഭിജിത്ത് അഞ്ചാംക്ലാസിലാണ് പഠിക്കുന്നത്. മലപ്പുറത്ത് മരിച്ച ഗോകുലെന്ന വിദ്യാര്‍ത്ഥിക്ക് പ്രായം 13 മാത്രം.

ഇന്നലെ സംസ്ഥാനത്തുണ്ടായ 6 മരണങ്ങളില്‍ 3 പേരും യുവാക്കളാണ്. 18 വയസ്സുള്ള ഐടിഐ വിദ്യാര്‍ത്ഥി, 33വയസ്സുള്ള യുവാവ്, 32 വയസ്സുള്ള യുവതി. സാധാരണ പകര്‍ച്ച വ്യാധികളില്‍ പ്രായമായവരും മറ്റ് രോഗമുള്ളവര്‍ക്ക് മരണസാധ്യത കൂടുതലെന്നിരിക്കെ യുവാക്കളുടെ മരണം ആശങ്കയുണ്ടാക്കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഡെങ്കിപ്പനി മരണമുള്‍പ്പടെ ഇതുവരെ വകുപ്പ് സ്ഥിരീകരിച്ച് പട്ടികയില്‍ പെടുത്തിയിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *