
മണത്തണ: പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലിന്റെ വീട് മരം വീണ് ഭാഗികമായി തകര്‍ന്നു.സമീപത്തെ സ്ഥലത്തുള്ള മരങ്ങള്‍ മുറിക്കുന്നതിനിടെയാണ് പ്രസിഡന്റിന്റെ വീടിന്റെ അടുക്കള ഭാഗത്തെ ഷീറ്റിനു മുകളില്‍ മരം വീണത്.ഷീറ്റുകളും അനുബന്ധ സാധനങ്ങളും അടുക്കള ഭാഗത്തെ സണ്‍ ഷെയ്ഡും തകര്‍ന്ന നിലയിലാണ്.വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.















